ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ; താത്പര്യം നിയമസഭയോട്

prathapan

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. എംപിയായി പ്രവർത്തിച്ച കാലത്തേക്കാൾ എംഎൽഎ ആയി പ്രവർത്തിച്ച കാലമാണ് കൂടുതൽ ജനങ്ങളെ സേവിക്കാനായത്. അടുത്ത തെരഞ്ഞെടുപ്പിൽ എന്നെ മത്സരസ്ഥാനത്ത് നിന്ന് മാറ്റുന്നതാകും നല്ലതെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

തൃശ്ശൂരിൽ പകരക്കാരന്റെ പേര് മനസ്സിലുണ്ട്. പക്ഷേ നിശ്ചയിക്കേണ്ടത് ഹൈക്കമാൻഡായതിനാൽ അത് പറയുന്നില്ല. ആ സന്ദർഭത്തിൽ നേതൃത്വം തന്നോട് ചോദിച്ചാൽ വിന്നിംഗ് കാൻഡിഡേറ്റിന്റെ പേര് അറിയിക്കുമെന്നും പ്രതാപൻ പറഞ്ഞു

ആര് സ്ഥാനാർഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാർട്ടിയും ജനങ്ങളുമാണ്. സാമുദായിക സംഘടനകൾ പാർട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും എൻഎസ്എസിന് മറുപടിയായി പ്രതാപൻ പറഞ്ഞു.
 

Share this story