പദവികൾ ആഗ്രഹിക്കാം, പക്ഷേ നടപടികൾ പാലിക്കണമെന്ന് തരൂരിനോട് താരിഖ് അൻവർ

tariq

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ അടക്കമുള്ള എംപിമാരുടെ പ്രതികരണങ്ങൾക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ രംഗത്ത്. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് ഹൈക്കമാൻഡാണ്. സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടിക്രമമുണ്ട്. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷേ പാർട്ടി നടപടികൾ പാലിക്കണമെന്നും താരിഖ് അൻവർ പറഞ്ഞു

മുഖ്യമന്ത്രി ആകാൻ തയ്യാറാണെന്ന തരൂരിന്റെ പ്രതികരണത്തെയും താരിഖ് അൻവർ വിമർശിച്ചു. സംസ്ഥാനത്ത് നിലവിൽ നേതൃമാറ്റം ഇല്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസിന്റെ ഓരോ എംപിമാരും രംഗത്തുവരുന്നുണ്ട്. കോൺഗ്രസ് ഇനി രാജ്യഭരണത്തിൽ എത്തില്ലെന്ന ആശങ്കയും, നിയമസഭയിൽ മത്സരിച്ച് സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയുമാണ് നേതാക്കളെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്

ടി എൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ശശി തരൂർ തുടങ്ങിയവരാണ് ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. കെ മുരളീധരൻ, എം കെ രാഘവൻ തുടങ്ങിയവർക്കും സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താത്പര്യം.
 

Share this story