കണ്ണൂരിൽ വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ
Fri, 13 Jan 2023

കണ്ണൂരിൽ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് അറസ്റ്റിലായത്. 17 വിദ്യാർഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ പരിധിയിലെ സ്‌കൂളിൽ നിന്നാണ് ഇത്രയേറെ പരാതി
നാല് വർഷമായി ഇയാൾ സ്‌കൂളിൽ പഠിപ്പിക്കുന്നുണ്ട്. സ്‌കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് വിദ്യാർഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈൽഡ് ലൈൻ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി. നിലവിൽ അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.