വേങ്ങര സ്‌കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

vengara

മലപ്പുറം വേങ്ങര ഗവ. ഗേൾസ് സ്‌കൂളിലെ അധ്യാപികയുടെ ആത്മഹത്യയിൽ സ്‌കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വേങ്ങര സ്‌കൂളിലെ എസ് പി സി ചുമതല വഹിച്ചിരുന്ന അധ്യാപിക ടി ബൈജുവാണ് സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്. സ്‌കൂളിലെ എസ് പി സിയുടെ ചുമതലയുള്ള അധ്യാപകൻ പയ്യോളി മഠത്തിൽ രാംദാസാണ് അറസ്റ്റിലായത്.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. രാംദാസ് അധ്യാപികക്ക് അയച്ച സന്ദേശങ്ങൾ, ഡയറി, വിദ്യാർഥികളുടെ മൊഴി എന്നിവ പരിശോധിച്ചാണ് അറസ്റ്റ്. അധ്യാപികയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
 

Share this story