സാങ്കേതിക തകരാർ: ഷാർജ-കോഴിക്കോട് വിമാനം പറന്നുയർന്നതിന് ശേഷം തിരിച്ചിറക്കി

Air india

ഷാർജയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഒരു മണിക്കൂർ പറന്നതിന് ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിമാനം തിരിച്ചിറക്കിയത്. കോഴിക്കോട് വിമാനത്താവളം റൺവേയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നുച്ചയ്ക്ക് ശേഷമേ യാത്ര പുനരാരംഭിക്കൂ. രാത്രി 11.45നാണ് ഷാർജയിൽ നിന്ന് വിമാനം പറന്നുയർന്നത്

റസിഡന്റ് വിസയുടെ യാത്രക്കാരോട് വിമാനത്താവളത്തിൽ നിന്ന് വീടുകളിലേക്ക് മടങ്ങാൻ അധികൃതർ നിർദേശം നൽകി. സന്ദർശകവിസയിലുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. നാട്ടിലെത്തിക്കേണ്ട ഒരു മൃതദേഹവും വിമാനത്തിലുണ്ട്.
 

Share this story