രാജ്ഭവനിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം: ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

pinarayi governor

രാജ്ഭവനിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വർഷം ഗവർണർ അയച്ച കത്താണ് പുറത്തുവന്നത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. 2020 ഡിസംബറിൽ മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്

അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനപരിചയമുള്ള കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടിയായിരുന്നു ഗവർണറുടെ ശുപാർശ. രാജ്ഭവനിലെ താത്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ ആവശ്യപ്രകാരം ഫോട്ടോഗ്രാഫറെ സർക്കാർ സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതും മുഖ്യന്ത്രിക്ക് ഗവർണർ അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
 

Share this story