ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവ്

judge hammer

ആറ്റിങ്ങലിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കിളിമാനൂർ സ്വദേശി ശരതിനെയാണ്(30) ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം

2017ൽ ആണ് സംഭവം. പതിനേഴുകാരിയെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ലൈംഗിക ബന്ധത്തിന് വിധേയമാക്കുന്ന സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതമുണ്ടെങ്കിൽ കൂടി അത്തരം അതിക്രമങ്ങൾ നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് ശിക്ഷാർഹമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
 

Share this story