തലശ്ശേരി ഇരട്ടക്കൊലപാതകം: പ്രതികളെ സിപിഎം സംരക്ഷിക്കില്ലെന്ന് പി ജയരാജൻ

jayarajan

തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കില്ലെന്ന് പി ജയരാജൻ. പ്രതികൾ ഏതെങ്കിലും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടാകാം. പാർട്ടി തീരുമാനം നടപ്പാക്കാൻ ലഹരിക്കെതിരെ പ്രവർത്തിച്ചവരാണ് കൊല്ലപ്പെട്ടതെന്നും പി ജയരാജൻ പറഞ്ഞു. 

അതേസമയം പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. പ്രധാന പ്രതി പാറായി ബാബു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്. സിപിഎം തണലിലാണ് ലഹരിമാഫിയ വളരുന്നതെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി

സിപിഎം അംഗവും നിട്ടൂർ സ്വദേശിയുമായ ഷമീർ, ബന്ധു ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരിവിൽപ്പനയെ ഷമീറിന്റെ മകൻ ഷബീൽ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പ്രതികൾ ആദ്യം ഷബീലിനെയാണ് കുത്തിയത്. ഈ വിഷയം സംസാരിച്ച് തീർക്കാനെന്ന് പറഞ്ഞാണ് ഷമീറിനെയും ഖാലിദിനെയും വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
 

Share this story