തലശ്ശേരി കൊലപാതകം: പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരിസംഘത്തെ അമർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

Pinarayi

തലശ്ശേരിയിലെ ഇരട്ട കൊലപാതകങ്ങൾ നാടിനോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നത് ലഹരി മാഫിയയെ അസ്വസ്ഥതപ്പെടുത്തുന്നു. കർശന നടപടിയുണ്ടാകും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി സംഘങ്ങളെ അമർച്ച ചെയ്യും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കൈത്താങ്ങാകാൻ സമൂഹത്തിനാകെ ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ലഹരിക്കെതിരായ പോരാട്ടത്തിൽ അണി ചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വിൽപ്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. ഇതിൽ ലഹരി മാഫിയ സംഘങ്ങൾ അസ്വസ്ഥരാണ്. 

നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികളുണ്ടാകും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യും. നാടിനെയും വരും തലമുറകളെയും മഹാവിപത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഒന്നിച്ച് പോരാടാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story