അനാവശ്യ വിവാദമുണ്ടാക്കിയെന്ന നിലപാടിൽ തരൂർ; സോണിയയെയും ഖാർഗെയെയും കാണും

tharoor

എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും സോണിയ ഗാന്ധിയെയും കാണാനൊരുങ്ങി ശശി തരൂർ. സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് തരൂർ നേതൃത്വത്തെ അറിയിക്കും. ക്ഷണം ലഭിച്ച പരിപാടികളിൽ നിന്ന് പിൻമാറില്ലെന്നാണ് തരൂരിന്റെ നിലപാട്. 

തരൂരിനെതിരെ സംസ്ഥാന കോൺഗ്രസിൽ വലിയ എതിർപ്പുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തരൂരിന്റെ പോക്കിൽ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിർക്കുന്നു. 

തരൂരിന് ചില എംപിമാരുടെ പിന്തുണ മാത്രമാണുള്ളതെന്നും താരിഖ് അൻവർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ തരൂരിനെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്.
 

Share this story