തരൂർ വിവാദം: തത്കാലം ഇടപെടില്ലെന്ന് എഐസിസി; പ്രശ്‌നം കെപിസിസി പരിഹരിക്കട്ടെയെന്ന് നിലപാട്

tharoor

ശശി തരൂരിന്റെ മലബാർ പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ എഐസിസി ഇടപെടില്ല. വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്നും പ്രശ്‌നം കെപിസിസി പരിഹരിക്കട്ടെയെന്നുമാണ് എഐസിസി നിലപാട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെയാണ് തരൂരിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കുണ്ടെന്ന ആരോപണം ഉയർന്നത്. 

നാല് ദിവസത്തെ മലബാർ പര്യടനത്തിൽ തരൂർ ഘടകകക്ഷി നേതാക്കളെയും മതമേലധ്യക്ഷൻമാരെയും പാർട്ടി പ്രവർത്തകരെയും കാണുന്നുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തിന് തരൂരിന്റെ നീക്കത്തിൽ എതിർപ്പുണ്ട്. കോഴിക്കോട് നടന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസും കണ്ണൂരിലെ പരിപാടിയിൽ നിന്ന് ഡിസിസിയും വിട്ടുനിന്നത് നേതാക്കളുടെ നിർദേശത്തെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു

ഇതിനിടെ തരൂരിന്റെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിന്റെ കാരണം എന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചിരുന്നു.
 

Share this story