തരൂരിന് വിലക്കില്ല; യൂത്ത് കോൺഗ്രസ് പിൻമാറിയതിനെ കുറിച്ച് അവരോട് ചോദിക്കണമെന്ന് സതീശൻ

satheeshan

ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ഒരു തടസ്സവും ഒരു നേതാവിനും ഉണ്ടാകില്ല. യൂത്ത് കോൺഗ്രസ് പിൻമാറിയതിനെ കുറിച്ച് അവരോട് ചോദിക്കണം

ഹിമാചലിലും ഗുജറാത്തിലും താരപ്രചാരകരിൽ തരൂർ നേരത്തെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തരൂരിനെ ഒഴിവാക്കിയെന്ന് പറയാനാകില്ല. തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നയം വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
 

Share this story