തരൂരിന് യാതൊരു വിലക്കുമില്ല; അദ്ദേഹം പറയുന്നത് കോൺഗ്രസിന്റെ നയം തന്നെയാണ്: കെ മുരളീധരൻ

muraleedharan

ശശി തരൂരിന്റെ മലബാർ പര്യടനത്തിന് വിലക്കേർപ്പെടുത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് കെ മുരളീധരൻ. ശശി തരൂരിന് ഒരു വിലക്കുമില്ല. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോൺഗ്രസുകാർക്കും പങ്കെടുക്കാം. അതിന്റെ പേരിൽ ആർക്കെതിരെയും നടപടിയുണ്ടാകില്ല. തരൂർ കോൺഗ്രസിന്റെ പ്രധാന നേതാവാണ്. അദ്ദേഹത്തിന്റെ സേവനം പാർട്ടി വിനിയോഗിക്കുമെന്നാണ് കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു

കോൺഗ്രസ് പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതാണ് നല്ലത്. മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം പരിപാടികളിൽ പങ്കെടുത്തിരുന്നു. എഐസിസി തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരെ നിലപാട് എടുത്തിട്ടുണ്ട്. എന്നാൽ തരൂർ ഇപ്പോൾ നേതാക്കളെ കാണുന്നതിൽ എന്താണ് പ്രശ്‌നം. തരൂർ പറയുന്നത് കോൺഗ്രസിന്റെ നയം തന്നെയാണെന്നും കെ മുരളീധരൻ പറഞ്ഞു.
 

Share this story