തരൂരിനെ കൊച്ചിയിലും ഇറക്കും; പരിപാടി സംഘടിപ്പിക്കുന്നത് പ്രൊഫഷണൽ കോൺഗ്രസ്, സതീശനും ക്ഷണം

decode

സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമാകാനുള്ള നീക്കങ്ങൾ ശശി തരൂർ ആരംഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന് കൂടുതൽ വേദികൾ നൽകി കോൺഗ്രസ് സംഘടനകൾ. തരൂരിനെ കൊച്ചിയിൽ ഇറക്കാൻ നീക്കവുമായി പ്രൊഫഷണൽ കോൺഗ്രസാണ് രംഗത്തുവന്നത്. ഡിക്കോഡ് എന്ന സംസ്ഥാനതല കോൺക്ലേവിൽ മുഖ്യപ്രഭാഷകനായിട്ടാണ് തരൂരിന് ക്ഷണം

പരിപാടിയിൽ കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ക്ഷണിച്ചിട്ടുണ്ട്. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം. ഡോ. എസ് എസ് ലാലും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് പരിപാടിയുടെ പ്രധാന സംഘടാകർ. 

ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. മൂന്ന് നേതാക്കളും ഒന്നിച്ച് പങ്കെടുക്കുമോ എന്നതാണ് ഇനി കാണേണ്ടത്. നേരത്തെ തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ വി ഡി സതീശൻ രംഗത്തുവന്നിരുന്നു. തരൂരിന് ലഭിക്കുന്ന സ്വീകാര്യതയിൽ സംസ്ഥാന നേതൃത്വവും അസ്വസ്ഥരാണ്.
 

Share this story