സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തോടെ തരൂർ; ആക്രമണം തത്കാലം അവസാനിപ്പിച്ച് നേതൃത്വം

tharoor

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുക എന്ന ലക്ഷ്യത്തോടെ നടത്തിയ മലബാർ പര്യടനം വിജയമായതോടെ ശശി തരൂർ തെക്കൻ-മധ്യ കേരളത്തിലും വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രവർത്തകർക്കും നേതാക്കൾക്കും ഒരുപോലെ അഭിമതനായി തരൂർ ഉയർന്നുവരുമ്പോൾ തരൂരിനെ കടന്നാക്രമിക്കുന്നത് തത്കാലം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. 

വിലക്ക് വിവാദവും വിഭാഗീയ പ്രവർത്തനമെന്ന ആരോപണവും തരൂരിന് ഗുണം ചെയ്തതായി അദ്ദേഹത്തിന് ഒപ്പമുള്ളവർ വിലയിരുത്തുന്നു. വിമർശകരോട് താൻ എന്ത് വിഭാഗീയ പ്രവർത്തമാണ് നടത്തിയതെന്ന് വിശദീകരിക്കാൻ തരൂർ ആവശ്യപ്പെടുന്നതും ഇത് മനസ്സിലാക്കിയാണ്

എൻ എസ് എസ് ആസ്ഥാനത്തെ പരിപാടിയിൽ കൂടി തരൂർ പങ്കെടുക്കുന്നതോടെ സംസ്ഥാനത്തെ സാമുദായിക നേതൃത്വങ്ങൾക്കും തരൂരിനോടുള്ള സ്വീകാര്യത വ്യക്തമാക്കുന്നു. പാലാ, കാഞ്ഞിരപ്പള്ളി ബിഷപുമാരെയും തരൂർ സന്ദർശിക്കും. തിരുവനന്തപുരത്തെ പാർട്ടി സമരങ്ങളിൽ സജീവമല്ലെന്ന വിമർശനങ്ങളെ മറികടക്കാനുള്ള നീക്കവും തരൂരിൽ നിന്നുണ്ടാകും.
 

Share this story