ആര്യങ്കാവിൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

paal

കൊല്ലം ആര്യങ്കാവിൽ നിന്ന് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴാണ് രാസവസ്തുവിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയത്. പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോപിച്ച് അഞ്ച് ദിവസം മുമ്പാണ് ക്ഷീരവികസന വകുപ്പ് പാൽ ടാങ്കർ പിടികൂടിയത്

15,300 ലിറ്റർ പാൽ സംഭരിച്ച ടാങ്കർ ലോറി അഞ്ച് ദിവസമായി പോലീസ് സ്‌റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ടാങ്കർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഡയറി ഉടമ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
 

Share this story