ഗവർണർ മഹാരാജാവ് അല്ല, കേന്ദ്രത്തിന്റെ ഏജന്റ് മാത്രമാണ്; വിമർശനവുമായി കാനം

Kanam

ഗവർണർക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനം മറന്നുള്ള പ്രതികരണമാണ് ഗവർണർ നടത്തുന്നത്. ഭരണഘടന നൽകുന്ന അധികാരങ്ങൾ ഗവർണർക്കുണ്ട്. എന്നാൽ അതിനപ്പുറം ഉണ്ടെന്ന് ഭാവിക്കുന്നത് ശരിയല്ല. ജനാധിപത്യത്തിൽ ഇത് നല്ലതല്ലെന്നും കാനം പറഞ്ഞു

അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങൾ ഒന്നും സത്യത്തിൽ ഇല്ല. സർക്കാരിന്റെ അധിപനല്ല ഗവർണർ. ഗവർണർ മഹാരാജാവ് അല്ല, കേന്ദ്രത്തിന്റെ ഏജന്റാണ്. ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാരും മുഖ്യമന്ത്രിയും പരമാവധി ശ്രമിച്ചു. ഭരണഘടനക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് ഗവർണർ ഓർത്താൽ നന്ന്

ഗവർണർ പദവി വേണ്ടെന്നത് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതുനിലപാടാണ്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പ്രവർത്തിക്കാൻ കേന്ദ്രത്തിന്റെ ഇതുപോലൊരു ഏജന്റിനെ ആവശ്യമില്ലെന്നും കാനം പറഞ്ഞു.
 

Share this story