ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഗവർണർ
Fri, 6 Jan 2023

ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാധ്യതകൾ പരിശോധിക്കുകയാണ്. താനുൾപ്പെട്ട വിഷയമായതിനാൽ നേരിട്ട് തീരുമാനമെടുക്കേണ്ടെന്ന് കരുതി. സാമ്പത്തിക പ്രതിസന്ധി സർക്കാരാണ് പരിഹരിക്കേണ്ടത്. സാഹചര്യം ശ്രദ്ധിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് മധുരം നൽകിയതിൽ മറ്റ് വ്യാഖ്യാനങ്ങൾ വേണ്ടെന്നും ഗവർണർ പറഞ്ഞു
ചാൻസലർ ബില്ലിൽ തീരുമാനം തനിക്ക് മുകളിലുള്ളവർ സ്വീകരിക്കട്ടെ എന്നായിരുന്നു ഗവർണറുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ബിൽ രാഷ്ട്രപതിക്ക് അയക്കാനൊരുങ്ങുകയാണെന്ന സൂചനയാണ് ഗവർണർ നൽകിയത്. ബില്ലിലെ തീരുമാനം ഗവർണർ നീട്ടിയാൽ കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ ആലോചന.