നിയമസഭാ സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും
Jan 5, 2023, 11:53 IST

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്
ബജറ്റ് സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും ആരംഭിക്കുക. സർക്കാരും ഗവർണറും തമ്മിലുണ്ടായ പോരിന് ഇതോടെ താത്കാലിക വിരാമം ആകുകയാണ്. നേരത്തെ സഭ പിരിഞ്ഞത് ഗവർണറെ അറിയിക്കാതെ വീണ്ടും സമ്മേളിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ഇതിലൂടെ നയപ്രഖ്യാപനം ഒഴിവാക്കാനും സർക്കാർ കരുതിയിരുന്നു. എന്നാൽ സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയതോടെയാണ് പോരിന് അവസാനമാകുന്നത്. സഭ പിരിഞ്ഞത് ഗവർണറെ അറിയിക്കുകയും നയപ്രഖ്യാപനത്തിന് ക്ഷണിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു.