മണ്ണാർക്കാട് യുവാവിനെ സുഹൃത്തുക്കൾ വെട്ടിപ്പരുക്കേൽപ്പിച്ചു

noushad

പാലക്കാട് മണ്ണാർക്കാട് യുവാവിനെ സുഹൃത്തുക്കൾ വെട്ടിപ്പരുക്കേൽപ്പിച്ചു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം. മണ്ണാർക്കാട് സ്വദേശി നൗഷാദിനാണ് വെട്ടേറ്റത്. ഹംസ, ഷഫീഖ്, ശിഹാബ് എന്നിവരാണ് ആക്രമിച്ചത്. നൗഷാദിനെ വട്ടമ്പലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. നൗഷാദിന്റെ വീട്ടിലെത്തിയ അക്രമികൾ മാരകായുധമുപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ നൗഷാദിന്റെ തലയ്ക്കാണ് പരുക്കേറ്റത്.
 

Share this story