വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി

devarkovil

സെപ്റ്റംബറിലോ ഒക്ടോബറിലോ വിഴിഞ്ഞത്ത് കപ്പലടുക്കുമെന്നും അത് പരീക്ഷണാടിസ്ഥാനത്തിലായിരിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഒരു വർഷത്തിലധികം കഴിഞ്ഞാൽ മാത്രമേ തുറമുഖത്തിന്റെ പ്രവർത്തനം പൂർണ രീതിയിലാകൂ എന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബറിലോ ഒക്ടോബറിലെ കപ്പലടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം നിർമാണം എപ്പോൾ പൂർത്തിയാകുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല

ആദ്യ കപ്പൽ അടുത്ത ശേഷവും ഒരു വർഷത്തിലധികം വേണ്ടിവരും തുറമുഖം പൂർണമായി സജ്ജമാകാൻ എന്നും മന്ത്രി പറയുന്നു. 60 ശതമാനത്തോളം പണി പൂർത്തിയായെന്നാണ് മന്ത്രി അറിയിച്ചത്. നിലവിൽ കല്ലിന് ക്ഷാമമില്ല. ഏഴ് പുതിയ ക്വാറികൾക്ക് കൂടി ലൈസൻസ് കൊടുക്കും. കല്ല് കൂടുതൽ വേണ്ടി വരുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Share this story