സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; പ്രചാരണം അടിസ്ഥാന രഹിതമെന്ന് കെ റെയിൽ

K Rail

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ. നിർദിഷ്ട കാസർകോട്-തിരുവനന്തപുരം അർധ അതിവേഗ റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും കെ റെയിൽ പറയുന്നു. 

കേന്ദ്രസർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് കേരളത്തിന്റെ അമ്പത് വർഷത്തെ വികസനം മുന്നിൽ കണ്ട് ആവിഷ്‌കരിച്ച പദ്ധതിയുടെ തുടർ നടപടികളിലേക്ക് കടക്കും. 

അന്തിമാനുമതിക്ക് മുന്നോടിയായി ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ റെയിൽ കോർപറേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
 

Share this story