അന്ധവിശ്വാസ ബിൽ അടുത്ത സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും; കരടു ബിൽ മുഖ്യമന്ത്രിയുടെ പരിഗണയിൽ

Rafi Kerala

തിരുവനന്തപുരം: അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ല് അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന. മതപരമായ ആചാര അനുഷ്ഠാനങ്ങളെ ഒഴുവാക്കി ഭേദഗതികളോടെ ഉള്ള കരടു ബില്ല് മുഖ്യമന്ത്രിയുടെ പരിഗണയ്ക്കായി അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ പിന്നെ അത് മന്ത്രി സഭയിൽ ചർച്ചചെയ്ത് അംഗീകാരം ലഭിച്ചാൽ നിയമസഭയിൽ അവതരിക്കും.

ബില്ലിൽ ഉൾപ്പെടുത്തുന്ന വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്.  അതിനാൽ തന്നെ എല്ലാ മത വിഭാഗങ്ങളിലേയും ആചാര അനുഷ്ഠാനങ്ങളെയും പരിശോധിച്ച ശേഷമാണ് ബില്ല് തയ്യാറാക്കുന്നത്. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ളവയെ ഒഴുവാക്കണമെന്ന് നിയമ വകുപ്പിന്‍റെ ശുപാർശയുണ്ട്. 

ശിക്ഷകൾ ഇങ്ങനെ.....

*അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും അതുമായി ബന്ധപ്പെട്ട പ്രവർത്തി           ചെയ്യുന്നവർക്കും ഒരു വർഷം മുതൽ 7 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം. കൂടാതെ പിഴയായി   5,000 മുതൽ 50,000 രൂപ വരെയും ലഭിക്കാമെന്നും വ്യവസ്ഥയിലുണ്ട്.

* ഒരാളുടെ അനുമതിയോടെയാണ് അനാചാരങ്ങൾ നടക്കുന്നതെങ്കിലും അതിനെ അനുമതിയായി      കണക്കാക്കില്ല. 

* അനാചാരത്തിനിടെ മരണം സംഭവിച്ചാൽ കൊലപാതക കുറ്റം (ഐപിസി 300 ) ചുമത്തും

* ഗുരുതരമായ പരുക്കാണെങ്കിൽ ഐപിസി 326 പ്രകാരമാവും ശിക്ഷ ലഭിക്കുക

Share this story