തിരുവനന്തപുരത്ത് പെൺകുട്ടിയെ കയറിപ്പിടിച്ച പ്രതിയെ പോലീസ് പിടികൂടി

shyam

തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതിയെ വഞ്ചിയൂർ പോലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാൾ പെൺകുട്ടിയെ വീടിനുള്ളിൽ കയറി കടന്നുപിടിച്ചത്. പഴനി തീർഥാടകൻ എന്ന നിലയിലാണ് ഇയാൾ ഇവിടെ എത്തിയത്

പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഈ സമയം വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഭസ്മം നൽകാനെന്ന വ്യാജേന ഇയാൾ കുട്ടിയെ കയറി പിടിച്ചു. പെൺകുട്ടി ബഹളം വെച്ചതോടെ സമീപവാസികൾ ഓടിയെത്തി. ഇതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
 

Share this story