വൈപ്പിനിൽ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ പ്രതി സജീവനെ ഇന്ന് കോടതിയിൽ ഹാജരാക്കും

sajeevan

വൈപ്പിൻ എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സജീവനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട രമ്യയുടെ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനക്കും വിധേയമാക്കും. 2021 ഒക്ടോബർ 16നാണ് സജീവൻ രമ്യയെ കൊലപ്പെടുത്തിയത്

മൃതദേഹം വീടിന്റെ പോർച്ചിനോട് ചേർന്ന് കുഴിച്ചിടുകയായിരുന്നു. അമ്മ മറ്റൊരാൾക്കൊപ്പം പോയി എന്നാണ് സജീവൻ മക്കളോട് പറഞ്ഞിരുന്നത്. അയൽവാസികളോടും ബന്ധുക്കളോടും രമ്യ ബാംഗ്ലൂരിൽ പഠിക്കാൻ പോയതായും പറഞ്ഞു. 

ഇത്രയും കാലമായിട്ടും രമ്യയുടെ വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ സഹോദരനാണ് ആറ് മാസത്തിന് ശേഷം പോലീസിൽ പരാതി നൽകിയത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സജീവനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് സജീവൻ പോലീസിനോട് സമ്മതിച്ചു.
 

Share this story