ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ബസിനടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം

accident
ഇടക്കൊച്ചിയിൽ ബസിനടിയിൽപ്പെട്ട് കോളജ് വിദ്യാർഥി മരിച്ചു. അക്വീനാസ് കോളജ് എം.എസ്.സി വിദ്യാർഥി അബിൻ ജോയി(22) ആണ് മരിച്ചത്. കോളജിന് മുന്നിലുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം. അബിൻ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിൽ മറ്റൊരു ബൈക്കിന്റെ ഹാൻഡിലിൽ തട്ടുകയും നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയുമായിരുന്നു. അബിൻ വീണത് ബസിന് മുന്നിലേക്കാണ്. ബസിനടിയിൽപ്പെട്ട അബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story