തിരുവനന്തപുരം വെമ്പായത്ത് കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

suicide

തിരുവനന്തപുരം വെമ്പായത്ത് കഴിഞ്ഞ മാസം 30 മുതൽ കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ. വേറ്റിനാട് സ്വദേശി അനുജയുടെ മൃതദേഹമാണ് വീടിന് സമീപത്തുള്ള കിണറ്റിൽ കണ്ടെത്തിയത്. കാണാതായ അന്ന് തന്നെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അനുജക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. കാണാതാകുന്നതിന് മുമ്പ് ചില സാമ്പത്തിക ഇടപാടുകളും ഇവർ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർ വിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നതാണ്.
 

Share this story