വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

fathima

വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെ മകൾ ഫാത്തിമ ബത്തൂൽ(19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ ഫാത്തിമ കുഴഞ്ഞുവീഴുകയായിരുന്നു. 

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ് ഫാത്തിമയുടെ നിക്കാഹ് കഴിഞ്ഞത്.
 

Share this story