നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; ഒരു മരണം, നാല് പേർക്ക് പരുക്ക്

accident

എറണാകുളം മണ്ണൂരിൽ എംസി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിനീഷ്(38) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അടക്കം നാല് പേർക്ക് കൂടി പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പരുക്കേറ്റ രണ്ട് വയസ്സുകാരി അടക്കം മൂന്ന് പേരെ എറണാകുളം രാജഗിരി ആശുപത്രിയിലും ഒരാളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ജിനീഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
 

Share this story