അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കും

uk

ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കോട്ടയത്ത് അഞ്ജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷമാമ് വി മുരളീധരൻ ഇക്കാര്യം പറഞ്ഞത്. ബ്രിട്ടനിലെ പോലീസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹങ്ങൾ ഇന്ത്യൻ അധികൃതർക്ക് കൈമാറുമെന്നും തുടർന്ന് ഇവ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു

ഡിസംബർ 15നാണ് അഞ്ജുവിനെയും രണ്ട് മക്കളെയും ഭർത്താവ് സാജു കൊലപ്പെടുത്തിയത്. മൂന്ന് മൃതദേഹങ്ങളും നാട്ടിലെത്തിക്കാനായി 30 ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. വൈക്കം കുലശേഖരമംഗലം സ്വദേശിയാണ് അഞ്ജു. ആറ് വയസ്സുകാരൻ ജീവ, നാല് വയസ്സുകാരി ജാൻവി എന്നിവരാണ് കൊല്ലപ്പെട്ടത്. സാജു നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
 

Share this story