കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണം; കത്തുമായി കേന്ദ്രം

supreme court

കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്. നിയമമന്ത്രി കിരൺ റിജിജുവാണ് കത്ത് നൽകിയത്. കൊളീജിയം വിഷയത്തിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് നിർദേശം. ജഡ്ജി നിയമനത്തിൽ കേന്ദ്രത്തിന് സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണെന്ന് അറിയിച്ച് കൊളീജിയം നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു

വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതിൽ നാഗേന്ദ്ര രാമചന്ദ്ര നായിക്കിനെ കർണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രത്തിന് മൂന്നാമതും നൽകിയായിരുന്നു അസാധാരണ നടപടി. ആവർത്തിച്ച് നൽകുന്ന ശുപാർശ അംഗീകരിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് കൊളീജിയം ഓർമിപ്പിക്കുകയും ചെയ്തു


 

Share this story