ആര്യങ്കാവിൽ പിടികൂടിയ പാൽ പത്ത് ദിവസം കഴിഞ്ഞിട്ടും ചീത്തയായില്ലെന്ന വാദം തള്ളി കമ്പനി

paal

ആര്യങ്കാവിൽ പാൽ പിടികൂടിയ സംഭവത്തിലെ വിവാദം തുടരുന്നു. പത്ത് ദിവസം കഴിഞ്ഞിട്ടും പാൽ ചീത്തയായിരുന്നില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദം പാൽ വിതരണ കമ്പനി തള്ളി. പാൽ പൂർണമായും ചീത്തയായിരുന്നുവെന്ന് കമ്പനിയുടെ അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചാണ് കമ്പനി അവകാശപ്പെടുന്നത്. ആര്യങ്കാവിൽ പിടികൂടിയ 15,300 ലിറ്റർ പാൽ കഴിഞ്ഞ ദിവസമാണ് കോടതി നിർദേശപ്രകാരം നശിപ്പിച്ചത്

പിടികൂടി പത്ത് ദിവസം കഴിഞ്ഞ് നശിപ്പിക്കുമ്പോഴും പാൽ ചീത്തയായിട്ടില്ലെന്നായിരുന്നു ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ പറഞ്ഞത്. എന്നാൽ പാൽ കൊണ്ടുവന്ന അഗ്രി സോഫ്റ്റ് ഡയറി ഈ വാദം തള്ളുകയാണ്. പാൽ ചൂടാക്കുമ്പോൾ കട്ട പിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന സിഒബി ടെസ്റ്റ് നടത്തിയാണ് കമ്പനി ക്ഷീരവികസന വകുപ്പിന്റെ വാദത്തെ തള്ളിയത്.
 

Share this story