സജി ചെറിയാന് അനുകൂലമായ പോലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി കോടതി തള്ളി

saji

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ സജി ചെറിയാന് അനുകൂലമായ പോലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി കോടതി തള്ളി. ഹൈക്കോടതിയിലെ കേസിൽ തീരുമാനമാകുന്നതുവരെ സജി ചെറിയാനെതിരായ കേസിൽ വിധി പറയരുതെന്ന ആവശ്യം കോടതി തള്ളിയിട്ടുണ്ട്

തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പോലീസ് നൽകിയതെന്നാണ് ഹർജിക്കാരൻ ആരോപിച്ചിരുന്നത്.
 

Share this story