ഫിറ്റ്‌നസ് ടെസ്റ്റ് തുക കുറച്ചില്ല; സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്
Sat, 3 Dec 2022

സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിന് ഒരുങ്ങുന്നു. ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികതുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.
ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക ആയിരം രൂപയിൽ നിന്ന് 13,500 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആർടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി