പട്ടിണി കിടക്കുന്നവർക്ക് കൂടിയുള്ളതാണ് കളി; മന്ത്രിക്കെതിരെ പന്ന്യൻ രവീന്ദ്രൻ

pannian

കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞതിൽ മന്ത്രി വി അബ്ദുറഹ്മാനെ വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഭാവിയിൽ മികച്ച മത്സരങ്ങൾ കേരളത്തിൽ വരുന്ന സാഹചര്യം ഇല്ലാതാക്കുന്ന സമീപനം നല്ലതല്ലെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ വരുന്നതിൽ ഉടക്കുവെക്കുന്ന സമീപനം സ്വീകരിക്കാതിരിക്കലാണ് നല്ലത്

പട്ടിണി കിടക്കുന്നവർക്ക് കൂടിയുള്ളതാണ് കളി. പട്ടിണി കിടന്നാലും മനുഷ്യൻ കളി കാണും. കളിയോടുള്ള ആസക്തി മനുഷ്യന്റെ ഞരമ്പുകളിൽ ഉള്ളതാണ്. പട്ടിണി കിടക്കുന്നവർ കളി കാണേണ്ട എന്ന പരാമർശവും കാണികൾ കുറയാൻ കാരണമായി. കൂടുതൽ ആളുകൾ വരാനുള്ള സന്ദർശം ഇല്ലാതാക്കുന്നതിൽ ഈ പരാമർശവും കാരണമായി എന്നാണ് തോന്നിയതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
 

Share this story