കളിയെ കളിയായി കാണണം, താരാരാധന അതിര് കടക്കരുത്; വിശ്വാസികളോട് സമസ്ത

pullavoor

ലോകകപ്പ് ആവേശം അലയടിക്കുന്നതിനിടെ താരാരാധന അതിര് കടക്കരുതെന്ന് വിശ്വാസികളോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖുത്തുബ കമ്മിറ്റിയുടെ മുന്നറിയിപ്പ്. പള്ളികളിൽ വെള്ളിയാഴ്ച ജുമുഅക്ക് ശേ,ം ഇതുസംബന്ധിച്ച നിർദേശം നൽകുമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. 

കളിയെ കളിയായി മാത്രം കാണണം. അതിനപ്പുറത്തുള്ള ഒരുതരം ജ്വരത്തിലേക്ക് മാറ്റരുത്. തങ്ങൾ പുതിയ തലമുറയുടെ വികാരങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. പക്ഷ അത് ജ്വരമായി മാറരുത്. വമ്പിച്ച ധൂർത്ത് നടത്തുന്നത് ശരിയായ രീതിയല്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു

ഇന്ത്യയിൽ അധിനിവേശം നടത്തുകയും ഇന്ത്യയെ ചൂഷണം ചെയ്യുകയും ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്ന് സമസ്ത ചോദിക്കുന്നു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുന്നു. ഇത്തരത്തിൽ വിശ്വാസികൾ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാകില്ലെന്നും സംഘടന പറഞ്ഞു


 

Share this story