സര്‍ക്കാര്‍ എന്റേത് കൂടി; നിരന്തരം വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവല്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Gov

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പെട്ട കാര്യമാണ്. താന്‍ വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണ്. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതിപക്ഷത്തിന്റെ ജോലിയല്ല താന്‍ ചെയ്യുന്നത്. ഇത് എന്റെ കൂടെ സര്‍ക്കാരാണ്. എനിക്ക് ചില കടപ്പാടും കടമയുമുള്ള സര്‍ക്കാരാണിതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. റിപ്പബ്ലിക് ദിന പ്രസംഗത്തിലും സംസ്ഥാന സര്‍ക്കാരിനെ ഗവര്‍ണര്‍ പ്രശംസിച്ചിരുന്നു. ആരോഗ്യ മേഖലയില്‍ കേരളം വലിയ നേട്ടങ്ങളുണ്ടാക്കിയെന്നും കേരളത്തിന്റെ കാര്‍ഷിക പദ്ധതികള്‍ ഭക്ഷ്യ സുരക്ഷയും കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനെയും ലൈഫ് പദ്ധതിയേയും പ്രകീര്‍ത്തിച്ച അദ്ദേഹം സാമൂഹിക സുരക്ഷയിലെ കേരള മികച്ച മാതൃക ലോകത്തിന് തന്നെ പ്രചോദനമായെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 

Share this story