സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ എല്ലാവർക്കും ബാധ്യതയായി: ചെന്നിത്തല

Ramesh Chennithala

കേരളത്തിൽ ഇന്നേ വരെ കേട്ടുകേൾവി പോലുമില്ലാത്ത കൂട്ടബലാത്സംഗം എന്ന ക്രൂരകൃത്യം ഇവിടെ നടന്നിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ എല്ലാവർക്കും വലിയ ബാധ്യതയായി മാറി. മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും എല്ലാ മേഖലയെയും അരക്ഷിതാവസ്ഥയിൽ എത്തിച്ചു. കൊച്ചിയിൽ 19കാരിയെ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വാർത്തയിലാണ് ചെന്നിത്തലയുടെ പ്രതികരണം

സ്ത്രീകൾക്ക് തലയണക്കടിയിൽ വാക്കത്തി വെച്ച് ഉറങ്ങേണ്ടി വരില്ലെന്ന് പറഞ്ഞാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. വാക്കത്തിക്ക് പകരം എന്തുവെച്ചാലും തല പോകുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു. പിണറായിയും ഇടതുപക്ഷവും എല്ലാ മേഖലകളെയും അരക്ഷിതാവസ്ഥയിൽ കൊണ്ടെത്തിച്ചു. 

വിദ്യാഭ്യാസമേഖല താറുമാറാക്കി. സർക്കാർ ജോലി സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വീതംവച്ചു നൽകുന്നു. നിയമ സംരക്ഷകരാകേണ്ട പോലീസിനെ രാഷ്ട്രീയവത്കരിച്ചു. പാർട്ടി ഓഫീസിൽനിന്ന് വിളിച്ചുപറയുന്ന കാര്യങ്ങൾ മാത്രമാണവർ ചെയ്യുന്നത്. വിജിലൻസും ക്രൈംബ്രാഞ്ചും നോക്കുകുത്തികളായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു.
 

Share this story