കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ പുനഃപരിശോധന ഹർജി നൽകും

supreme court

കേരള സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധനാ ഹർജി നൽകും. മുൻ എജി കെകെ വേണുഗോപാലിൽ നിന്ന് സർക്കാർ ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. വിധിക്കെതിരെ മുൻ വിസി ഡോ. രാജശ്രീ എംഎസും പുനഃപരിശോധന ഹർജി നൽകിയിട്ടുണ്ട്. സെലക്ഷൻ കമ്മിറ്റിയുടെ പിഴവിന് താൻ ഇരയായെന്ന് രാജശ്രീ നൽകിയ ഹർജിയിൽ പറയുന്നു

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളിൽ അടക്കം യുജിസി ചട്ടങ്ങൾ പാലിച്ചേ മതിയാകൂ എന്നായിരുന്നു ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. എന്നാൽ വിസി സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തത് സെലക്ഷൻ കമ്മിറ്റിയാണെന്നും ഇവരുടെ നടപടിയിലെ പിഴവിന് താൻ ഇരയായെന്നും രാജശ്രീ നൽകിയ പുനഃപരിശോധന ഹർജിയിൽ പറയുന്നു. 

അതേസമയം താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജിക്കെതിരെ ഡോ. സിസ തോമസ് രംഗത്തുവന്നു. ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ലെന്നും സർക്കാർ ഹർജി നിലനിൽക്കില്ലെന്നുമാണ് സിസ തോമസ് പറയുന്നത്.
 

Share this story