ഇ പി എന്ന മഹാനായ മനുഷ്യനാണ് യുഡിഎഫ് ഭവനത്തിന്റെ ഐശ്വര്യം; പരിഹാസവുമായി സതീശന്‍

satheeshan

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന ഇ പി ജയരാജന്റെ പ്രസ്താവനയിലാണ് പരിഹാസം. ഇ പി എന്ന മഹാനായ മനുഷ്യന്‍ ഞങ്ങളുടെ യുഡിഎഫ് ഭവനത്തിന്റെ ഐശ്വര്യമാണെന്ന് സതീശന്‍ പറഞ്ഞു. 

ഗവര്‍ണര്‍-മുഖ്യമന്ത്രി വാഗ്വാദത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് ശരിയെന്ന് തെളിയുകയാണ്. ഇരുകൂട്ടരും ചേര്‍ന്ന് നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്തപ്പോള്‍ ഒരു പരാതിയുമില്ല. സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാതായപ്പോള്‍ ഗവര്‍ണറെ ആര്‍എസ്എസ് വക്താവ് എന്ന് കുറ്റപ്പെടുത്തുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാട് ശരിയാണെന്നും സതീശന്‍ പറഞ്ഞു.
 

Share this story