ഉന്നത വിദ്യാഭ്യാസ രംഗം കുളമാക്കിയത് സർക്കാരും ഗവർണറും ചേർന്ന്: സതീശൻ

satheeshan

ശശി തരൂരിന്റെ മലബാർ പര്യടനത്തെ പറ്റി കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഞാൻ എന്തിനാണ് പറയുന്നത്, പാർട്ടിക്കൊരു സംവിധാനമുണ്ട്. എല്ലാവരും കയറി പറയേണ്ടതില്ല. അത് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണെന്നും സതീശൻ പറഞ്ഞു

മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് പ്രിയ വർഗീസിനെ നിയമിക്കാൻ തീരുമാനിച്ചത്. ഇത്തരം എല്ലാ നിയമനങ്ങളും അദ്ദേഹം അറിഞ്ഞു കൊണ്ട് നടക്കുന്നതാണ്. ആദ്യം ഇതിനൊക്കെ ഗവർണർ കൂട്ടുനിന്നു. അതിനെയും ഞങ്ങൾ ചോദ്യം ചെയ്തിരുന്നു. 

ഉന്നത വിദ്യാഭ്യാസ രംഗം കുളമാക്കിയത് ഗവർണറും സർക്കാരും ചേർന്നാണ്. സർവകലാശാലകളിൽ അനിശ്ചിതത്വമാണ്. വിദ്യാർഥികൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നു. അപ്പോഴാണ് സ്വന്തക്കാരെ പ്രതിഷ്ടിക്കുന്നത്. എല്ലാത്തിനും മറുപടി പറയുന്നവർ മിണ്ടുന്നില്ലെന്നും സതീശൻ ആരോപിച്ചു.
 

Share this story