സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം; മുഖ്യസാക്ഷി മൊഴി മാറ്റി

giri

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് പ്രശാന്ത് നിലപാട് മാറ്റിയത്. ക്രൈംബ്രാഞ്ച് നിർബന്ധിപ്പിച്ച് പറയിപ്പിച്ചതെന്നാണ് പ്രശാന്തിന്റെ ഏറ്റവും പുതിയ മൊഴി. അതേസമയം പ്രശാന്ത് മൊഴി മാറ്റിയാലും മതിയായ തെളിവുകൾ കൈവശമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പ്രതികരിക്കുന്നത്

കുണ്ടമൺകടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിൽ അടുത്തിടെ ആത്മഹത്യ ചെയ്ത ആർ എസ് എസുകാരനായ തന്റെ സഹോദരന് പങ്കുണ്ടെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ. സഹോദരൻ പ്രകാശും കൂട്ടുകാരും ചേർന്നാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രശാന്ത് പറഞ്ഞത്.

2018 ഒക്ടോബർ 27ന് പുലർച്ചെയാണ് ആശ്രമത്തിന് തീയിട്ടത്. രണ്ട് കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
 

Share this story