പിഎം 2നെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയ സംഭവം; ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദീകരണം നൽകി

aana

വയനാട് ബത്തേരി നഗരമധ്യത്തിൽ ഭീതി പരത്തിയ പിഎം 2 എന്ന ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് വിശദീകരണം നൽകി. മനപ്പൂർവം വീഴ്ച വരുത്തിയിട്ടില്ലെന്ന് ഗംഗാ സിംഗ് വനംമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ് നൽകുന്നതിൽ വനം വകുപ്പ് വീഴ്ചയും കാലതാമസവും വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് മന്ത്രി വിശദീകരണം തേടിയത്.
 

Share this story