പഴനിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ട സംഭവം; ദുരൂഹത ആരോപിച്ച് യുവതിയുടെ പിതാവ്

pazhani

മലയാളി ദമ്പതികളെ പഴനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച യുവതിയുടെ പിതാവ്. ദമ്പതികൾക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരിച്ച ഉഷയുടെ പിതാവ് പറഞ്ഞു

എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമൻ(46), ഭാര്യ ഉഷ(44) എന്നിവരെയാണ് പഴനിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് ഇവരെ മരിച്ച നിലയിൽ ണ്ടെത്തിയത്. ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്

ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. ഏഴ് പേരുടെ പേരുകളും കുറിപ്പിലുണ്ട്.
 

Share this story