പൂവാർ കടലിൽ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പോലീസ്

suicide

തിരുവനന്തപുരം പൂവാറിൽ കടലിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. മൃതദേഹം മുങ്ങിമരിച്ചയാളുടേത് അല്ലെന്നും കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നു. മൃതദേഹത്തിന്റെ കഴുത്തിൽ കണ്ട മുറിവാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. പൂവാർ തീരദേശ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ആറാം തീയതിയാണ് ഉൾക്കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടത്. അടിവസ്ത്രവും ബനിയനുമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ഏറെ നാളത്തെ പഴക്കം കാരണം മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്. 

മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കഴുത്തിൽ മുറിവ് കണ്ടെത്തിയത്. ഡിഎൻഎ, ഫിങ്കർ പ്രിന്റ്, ആന്തരികാവയവ പരിശോധനകളുടെ ഫലം വരുന്നതോടെ അന്വേഷണത്തിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് പോലീസ് പറയുന്നത്.
 

Share this story