ജെൻഡർ നീതിയാണ് ലീഗ് ആവശ്യപ്പെടുന്നത്; ഷാജി ഏതെങ്കിലും സമൂഹത്തെ അപമാനിച്ചിട്ടില്ല: സലാം

salam

കെഎം ഷാജി ഏതെങ്കിലും സമൂഹത്തെ അപമാനിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കണമെന്നാണ് ലീഗിന്റെ നിലപാട്. ജെൻഡർ നീതിയാണ് ലീഗ് ആവശ്യപ്പെടുന്നത്. ഇത്തരം വിഭാഗങ്ങളോട് വിവേചനം ഉണ്ടാകരുതെന്നാണ് ലീഗിന്റെ നിലപാട്. ലൈംഗിക അരാജകത്വം ജെൻഡറിന്റെ പ്രശ്‌നമല്ലെന്നും എല്ലാ കമ്മ്യൂണിറ്റിയെയും പരിഗണിക്കണമെന്നും സലാം പറഞ്ഞു

കഴിഞ്ഞ ദിവസം എൽജിബിടിക്യു സമൂഹത്തെ അധിക്ഷേപിച്ച് ലീഗ് നേതാവ് കെഎം ഷാജി രംഗത്തുവന്നിരുന്നു. എൽജിബിടിക്യു വിഭാഗം സമൂഹത്തിലെ ഏറ്റവും മോശക്കാരാണ് എന്നായിരുന്നു ലീഗ് നേതാവ് പറഞ്ഞത്.

കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് മന്തിയുടെ പ്രസ്താവനയെ പറ്റിയും സലാം പ്രതികരിച്ചു. കായിക മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടത് ഭരണകൂടങ്ങളുടെ പ്രാഥമിക ചുമതലയാണ്. ഉത്തവാദിത്തപ്പെട്ടവരുടെ പ്രസ്താവനകൾ ദോഷം ചെയ്തു വെന്നും പിഎംഎ സലാം വിമർശിച്ചു. പണമില്ലാത്തതിന്റെ പേരിൽ ആരും വിഷമിക്കരുത്. മന്ത്രിയുടെ പരാമർശം കുഴപ്പങ്ങളുണ്ടാക്കിയെന്നും സലാം കുറ്റപ്പെടുത്തി.
 

Share this story