ദൗത്യസംഘം വനത്തിനുള്ളിൽ; പിടി 7നെ ഇന്ന് തന്നെ മയക്കുവെടി വെക്കും

pt 7

പാലക്കാട് ധോണിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടാന പിടി 7നെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. 
ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കിയാനകളും ആനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുക്കും. ഇന്ന് തന്നെ മയക്കുവെടി വെക്കാനാണ് നീക്കം

ആർആർടി സംഘം നിലവിൽ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാൽ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി സെവനെ പിടികൂടാനായി ഉൾവനത്തിലേക്ക് പോകും. മയക്കുവെടി വെക്കാൻ ഉചിതമായ സ്ഥലം കണ്ടെത്തി നടപടി തുടങ്ങും.
 

Share this story