അപക്വമായ നിലപാട് സ്വീകരിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കി; അനിൽ ആന്റണിക്കെതിരെ റിജിൽ മാക്കുറ്റി

rijil

അപക്വമായ നിലപാട് സ്വീകരിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ആളാണ് അനിൽ കെ ആന്റണിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ഇപ്പോൾ അയാൾ പറയുന്നതിനെ കുറിച്ച് യാതൊരു കാര്യവുമില്ല. സ്വയം പ്രതിരോധം തീർക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ടപ്പോൾ എല്ലാത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള അദ്ദേഹത്തിന്റെ ഗിമ്മിക്കാണ് ഈ ആരോപണങ്ങൾ

കോൺഗ്രസിന് വേണ്ടി എന്തായിരുന്നു ഇദ്ദേഹത്തിന്റെ സംഭാവന എന്ന് സ്വയം പരിശോധിക്കണം. നാട്ടിൽ കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്ന ധാരാളം യുവാക്കളായ ആളുകളുണ്ട്. സംഘടനാപരമായ നടപടി കൂടി അനിൽ കെ ആന്റണിക്കെതിരെ എടുക്കണമെന്നും റിജിൽ പറഞ്ഞു.
 

Share this story