കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച നഴ്‌സിന്റെ പോസ്റ്റുമോർട്ടം ഇന്ന്

rashmi

ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. കോട്ടയം കിളിരൂർ സ്വദേശി രശ്മിയാണ്(33) മരിച്ചത്. രണ്ട് ദിവസം മുമ്പാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം നഴ്‌സായിരുന്നു രശ്മി

സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്‌സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മിക്ക് വിഷബാധയേറ്റത്. മൂന്ന് ദിവസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു

രശ്മിയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്നാണ് പോലീസും ആശുപത്രി അധികൃതരും പറയുന്നത്.
 

Share this story