പരിപാടി ഡിസിസിയെ അറിയിച്ചിട്ടുണ്ട്; വരാൻ താത്പര്യമില്ലാത്തവർക്ക് യുട്യൂബിൽ കാണാം: തരൂർ

tharoor

കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടിയെ കുറിച്ച് ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂർ. പരിപാടിയിലേക്ക് ക്ഷണിച്ചതു കൊണ്ടാണ് പോകുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി ജനങ്ങളുടെ മനോഭാവത്തിൽ എന്തുകൊണ്ടാണ് മാറ്റം വന്നതെന്ന് അറിയില്ല. തനിക്ക് ആരെയും ഭയമില്ല. ആരും ഭയപ്പെടേണ്ടതുമില്ല. 

വരാൻ താത്പര്യമില്ലാത്തവർക്ക് യൂട്യൂബിൽ പരിപാടി കാണാം. പരിപാടിയെ കുറിച്ച് തന്നോട് ആരും ആശയവിനിമയം നടത്തിയിട്ടില്ല. പരിപാടിയിലേക്ക് ക്ഷണിച്ചതു കൊണ്ടാണ് പോകുന്നതെന്നും തരൂർ പറഞ്ഞു. നേരത്തെ തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും തിരുവഞ്ചൂർ രാധാകൃഷ്ണും പറഞ്ഞിരുന്നു.
 

Share this story